പോസ്റ്റുകള്‍

എടോ ഹരിപ്രിയേ...

എടോ ഹരിപ്രിയേ..., നീ എന്നെ പ്രണയിക്ക്വൊന്നും  വേണ്ട  നിലവാരമില്ലാത്ത എന്റെ തമാശകളെ മഴുമിപ്പിക്കാൻ ഇടം തരാക്കെ  ചിരിച്ച് തൊടങ്ങ്വാ മതി. ! ഫോൺ വിളികൾ തീരുമ്പോ "ഇനീം വിളിക്കണേ..." ന്ന് ആവശ്യപ്പെട്ടാ മതി.!! ബാക് ബെഞ്ചിൽ വന്നിരിക്കുന്നത്  "നിന്നെക്കാണാനാ... " ന്ന് മറുപടി തരുമ്പോ പാതി മുഖം പൊത്തി "ശ്വോ..... വയ്യ"ന്ന് നാണിച്ചാൽ മതി.....! അപ്പൊ നിന്റെ തൊട്ടടുത്ത് സ്ഥലമുണ്ടെന്ന് തൊട്ട് കാണിച്ചാ മതി..! (വെർതേ ) ഞാൻ വാങ്ങിത്തരുന്ന ചോക്ലേറ്റുകളെക്കെ  കഴിച്ചാ മതി  "വാങ്ങിത്തേര്യോ..?." ന്ന് ചോയിച്ചാ മതി. നിന്റെ ഹൃദയമൊന്നും എനിക്ക് വേണ്ട  അത് കൊണ്ടു നടക്കാനുള്ള സൂഷ്മതയൊന്നുമില്ല. കാണാതെ പോയ മൂന്നാമത്ത കമ്മലിനെക്കൊണ്ട് അക്ഷയ് ചോയിക്കുമ്പോ " അയ്യോ...ശ്രീ ഹരി ആയിരുന്നെങ്കിൽ ഇപ്പോ തകർത്തേനേ.." ന്ന് മറുപടി കൊടുത്താ മതി. പറയുമ്പോഴും കോൾക്കുമ്പോഴുമൊക്കെ  " എന്റെ ഹരീ..." ന്ന് ചേർത്താ മതി പതിവില്ലാതെ മഴപെയ്യമ്പോ,  ഞാൻ പ്രണയത്തെപ്പറ്റി പറയുമ്പോ  "വെർതേ പ്രേമിക്കടാ... " ന്ന് പറയ്! ഒരു കുറ്റ്വോം ചെയ്യാത്ത എന്നോട് പിണങ്ങി  ഒരു