പോസ്റ്റുകള്‍

ഓഗസ്റ്റ്, 2017 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

അങ്ങനെയാവട്ടെ.. !

നമ്മൾ രണ്ടിടത്തും നിന്നും പെറുക്കി കൂട്ടിയ മഞ്ചാടി മണികളൊക്കെ മണ്ണിലേക്ക് എറിഞ്ഞു കളയുമ്പോ.... അതിലൊന്ന് മാത്രം വല്ലാതെ കരയുന്നുണ്ടാവും നമ്മുടെ കൈ തണുപ്പോർത്ത് വെയിലിനെ ശപികുന്നുണ്ടാവും. മഴയെത്ര കോരി കുളിപ്പിച്ചിട്ടും നമ്മുടെ കണ്ണീരിന്റെ പവിത്രതയെ മറക്കാൻ കഴിയുന്നുണ്ടാവില്ല. എങ്ങുമെത്താത്തിന്റെ നടുക്ക് ഒറ്റയ്ക്കു കിടന്ന് ഭയന്ന് വിറയ്ക്കുന്നുണ്ടാവും... ചോർന്നൊലിക്കുണ്ടാവും ! നിലത്തൊന്ന് വീണാൽ സോറി ന്നു പറഞ്ഞിട്ടു കൂടി മണ്ണിലുപേക്ഷിച്ചെന്നറിഞ്ഞ്, നമ്മളുണ്ടാക്കിയെടുത്ത കടൽ അവന്റേതു മാത്രമെന്ന് കരുതി, അതിൽ മുങ്ങി മരിക്കുവാൻ തോന്നും അടുത്ത് കിടക്കുന്ന പെൺ മഞ്ചാടിയോട് സൗഹൃദം കൂടി പ്രണയിക്കേണ്ട നേരത്ത് മഞ്ഞു കാലത്ത്, ഋതുക്കൾ  മാറി മാറി വരുമ്പോഴൊക്കെ ആ മരണത്തെ ഇഷ്ടപെടും കടൽ വറ്റാതെ കിടക്കും. പിന്നെ  മരിച്ചു പോവുമോന്ന് ഭയപെടുമവൻ പക്ഷെ, ഏറെ കഴിഞ്ഞ്.......... (എത്രയേറെ എന്നറിയില്ല! ) ഒരു മഴക്കാലത്ത് ഒരു കുഞ്ഞു പച്ച തലപൊക്കും . കരഞ്ഞു വറ്റിപ്പോയ കടലിരമ്പത്തെ നല്ലോർമയാക്കുന്ന, അവന്റെയുള്ളിൽ എല്ലാ കാലവുമുണ്ടായിരുന്ന ഒന്ന്. *           *          *         * ഒടുവി

കൈയ്യൊപ്പ്..

എഴുതാൻ ഉറച്ചുതന്നെയാണ് അറ്റം കണ്ടെത്താനാവാതെ ഇടയ്ക്കെവിടെയോ തടഞ്ഞു നിർത്തി നിന്റെ സങ്കടങ്ങളെ പേനയിൽ നിറച്ചത്. പക്ഷേ, നിന്റെ പ്രണയത്തെക്കാൾ സുതാര്യമായവ എങ്ങനെയാണ് കടലാസുകളെ കരയിപ്പിക്കുക ? വിരൽത്തുമ്പ് തൊട്ട് ഞാൻ  പറഞ്ഞതിനൊന്നും  നിന്റെ കത്തുകളുടെ മണം ഉണ്ടായിരുന്നില്ല. കടൽമണമുള്ള കെമിസ്ട്രി ലാബിൽ നീ കണ്ടു പിടിച്ചു തന്ന ലവണത്തിന്റെ സ്വാദാണ് പേരറിയാതെ, കൗമാരത്തിന്റെ നെല്ലിക്ക ചേർത്ത് യാഥാർത്ഥ്യമെന്ന് നാം കരുതിയ ആ വികാരത്തിന്.! ഒരുമിച്ച് നിറങ്ങൾ  എണ്ണിയ മെയ് ഫ്ലവറുകളോ ഒരു ബെഞ്ചിലിരുന്ന് ദൈർഘ്യം കുറച്ച മഴക്കാലങ്ങളോ ഇന്ന് എന്റെ ഉള്ളിൽ ഇല്ല. ഇടതു കൈയ്യിൽ മുറുകെ പടർന്ന് കയറിയ ഒരു ചെറു ചതുരമാണ് വേരുകൾ എന്നെ ഓർമ്മിപ്പിക്കുന്നത്. മഞ്ഞു കാലത്ത ത്തിന്റെ ഒരു രാത്രി വലിച്ചു നീട്ടി നീ ഉണ്ടാക്കിയ ഒരു കൈയൊപ്പ്, ഒരിക്കൽ എന്നെ വല്ലാതെ മോഹിപ്പിച്ചിരുന്നു അതിന്റെ കണ്ണുകളിലേക്ക് നോക്കി ഇടതുവശത്തേക്ക് ചെരിഞ്ഞു പോയ എന്റെ നോട്ടങ്ങളെ , നിനവുകളെ, ഓർമ്മകളെ, കാലത്തെ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണിപ്പോൾ             ഒപ്പം നിന്നെയും!