അങ്ങനെയാവട്ടെ.. !

നമ്മൾ രണ്ടിടത്തും നിന്നും
പെറുക്കി കൂട്ടിയ
മഞ്ചാടി മണികളൊക്കെ
മണ്ണിലേക്ക് എറിഞ്ഞു കളയുമ്പോ....
അതിലൊന്ന് മാത്രം വല്ലാതെ കരയുന്നുണ്ടാവും
നമ്മുടെ കൈ തണുപ്പോർത്ത് വെയിലിനെ ശപികുന്നുണ്ടാവും.
മഴയെത്ര കോരി കുളിപ്പിച്ചിട്ടും
നമ്മുടെ കണ്ണീരിന്റെ പവിത്രതയെ
മറക്കാൻ കഴിയുന്നുണ്ടാവില്ല.
എങ്ങുമെത്താത്തിന്റെ നടുക്ക്
ഒറ്റയ്ക്കു കിടന്ന്
ഭയന്ന് വിറയ്ക്കുന്നുണ്ടാവും...
ചോർന്നൊലിക്കുണ്ടാവും !
നിലത്തൊന്ന് വീണാൽ സോറി ന്നു
പറഞ്ഞിട്ടു കൂടി
മണ്ണിലുപേക്ഷിച്ചെന്നറിഞ്ഞ്,
നമ്മളുണ്ടാക്കിയെടുത്ത കടൽ
അവന്റേതു മാത്രമെന്ന് കരുതി,
അതിൽ മുങ്ങി മരിക്കുവാൻ തോന്നും
അടുത്ത് കിടക്കുന്ന പെൺ മഞ്ചാടിയോട്
സൗഹൃദം കൂടി പ്രണയിക്കേണ്ട നേരത്ത്
മഞ്ഞു കാലത്ത്, ഋതുക്കൾ  മാറി മാറി
വരുമ്പോഴൊക്കെ ആ മരണത്തെ ഇഷ്ടപെടും
കടൽ വറ്റാതെ കിടക്കും.
പിന്നെ  മരിച്ചു പോവുമോന്ന് ഭയപെടുമവൻ
പക്ഷെ,
ഏറെ കഴിഞ്ഞ്..........
(എത്രയേറെ എന്നറിയില്ല! )
ഒരു മഴക്കാലത്ത് ഒരു കുഞ്ഞു പച്ച തലപൊക്കും .
കരഞ്ഞു വറ്റിപ്പോയ കടലിരമ്പത്തെ
നല്ലോർമയാക്കുന്ന,
അവന്റെയുള്ളിൽ എല്ലാ കാലവുമുണ്ടായിരുന്ന
ഒന്ന്.

*           *          *         *

ഒടുവിലാ വന്മരം ഒരായിരം
മഞ്ചാടി മണികൾ പൊഴിക്കട്ടെ... !!
അതിലൊരുത്തി നമ്മളെ തേടട്ടെ.. !!

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Anonymous comments are possible ;)

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സീസൺ

എടോ ഹരിപ്രിയേ...

നീര്‍കുമിളകള്‍