നീര്‍കുമിളകള്‍

നീര്‍കുമിളകള്‍,
ആകാശത്തേക്ക് പറത്തിവിട്ട്
മേഘങ്ങളില്‍ മഴ വിത്തുകള്‍വിതയ്ക്കുന്ന
ഒരുവന്‍
ആര്‍ക്കും കൊടുക്കില്ലെന്ന്‍ വാശിപിടിച്ചിട്ടും
അത് വാങ്ങിച്ചെടുത്ത
ഒരുവള്‍.
ഒരു സന്ധ്യയില്‍ അവള്‍ക്കവനോടു പ്രണയം..!
അവനൊരു കിനാ റീലെടുത്ത് അവളുടെ നേരെ ഊതി
ഇതിങ്ങനെ മതിയെന്ന്‍,
ഒരു വെള്ളാനയുടെ അപ്പുറവും ഇപ്പുറവും നിന്ന്‍
അത് പൊട്ടാതെ ,തമ്മില്‍  
നോക്കാമെന്നവന്‍
മിസ്റ്റര്‍ അലവലാതി അതെന്തിനാ അങ്ങനെയെന്നവള്‍
പൊന്നമ്പല്‍ പുഴ പാടമെന്നവന്‍

*        *               *

സമയമായെന്നു തോന്നിയപ്പോ
മഴനൂലിന്റെ അറ്റത്ത് 
ഒരുമിച്ചൊരു കുമിളകൊട്ടാരം
കേട്ടാമെന്നവന്‍
വൈകിപോയി 
എന്നവള്‍
ചില്ല് പാത്രത്തില്‍
അവരുടെ മീനുണ്ടാക്കിയ കടുകുമണി കുമിളകള്‍ നോക്കി

കാത്തിരിക്കാമെന്നവന്‍
നോക്കി നോക്കിയിരിക്കവെ,
സമയമായപ്പോ
ആകാശം കറുത്തിരുണ്ടാപ്പോ,
അവള്‍
ഒരു വേനല്‍ തുള്ളിയില്‍ കുരുങ്ങി
ഒലിച്ചുപോയി !
അവന്‍
തന്‍റെ നിശ്വാസങ്ങള്‍ തീര്‍നെന്നറിഞ്ഞ്
ബാക്കിയായത് ഒരു പെരും കുമിളയിലൂതി
സ്വയമതില്‍ കൊരുത്ത് പറന്നു.
അത് പൊട്ടി നിലത്ത് വീണ് മരിച്ചു.!!

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Anonymous comments are possible ;)

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സീസൺ

എടോ ഹരിപ്രിയേ...