എടോ ഹരിപ്രിയേ...



എടോ ഹരിപ്രിയേ...,
നീ എന്നെ പ്രണയിക്ക്വൊന്നും
 വേണ്ട 
നിലവാരമില്ലാത്ത എന്റെ തമാശകളെ
മഴുമിപ്പിക്കാൻ ഇടം തരാക്കെ 
ചിരിച്ച് തൊടങ്ങ്വാ മതി. !
ഫോൺ വിളികൾ തീരുമ്പോ "ഇനീം വിളിക്കണേ..." ന്ന്
ആവശ്യപ്പെട്ടാ മതി.!!
ബാക് ബെഞ്ചിൽ വന്നിരിക്കുന്നത് 

"നിന്നെക്കാണാനാ... " ന്ന് മറുപടി തരുമ്പോ
പാതി മുഖം പൊത്തി "ശ്വോ..... വയ്യ"ന്ന്
നാണിച്ചാൽ മതി.....!
അപ്പൊ നിന്റെ തൊട്ടടുത്ത് സ്ഥലമുണ്ടെന്ന് തൊട്ട് കാണിച്ചാ മതി..!
(വെർതേ )
ഞാൻ വാങ്ങിത്തരുന്ന ചോക്ലേറ്റുകളെക്കെ
 കഴിച്ചാ മതി 
"വാങ്ങിത്തേര്യോ..?." ന്ന് ചോയിച്ചാ മതി.
നിന്റെ ഹൃദയമൊന്നും എനിക്ക് വേണ്ട 
അത് കൊണ്ടു നടക്കാനുള്ള സൂഷ്മതയൊന്നുമില്ല.
കാണാതെ പോയ മൂന്നാമത്ത കമ്മലിനെക്കൊണ്ട് അക്ഷയ് ചോയിക്കുമ്പോ

" അയ്യോ...ശ്രീ ഹരി ആയിരുന്നെങ്കിൽ ഇപ്പോ തകർത്തേനേ.." ന്ന്
മറുപടി കൊടുത്താ മതി.
പറയുമ്പോഴും കോൾക്കുമ്പോഴുമൊക്കെ 

" എന്റെ ഹരീ..." ന്ന് ചേർത്താ മതി
പതിവില്ലാതെ മഴപെയ്യമ്പോ, 

ഞാൻ പ്രണയത്തെപ്പറ്റി പറയുമ്പോ 
"വെർതേ പ്രേമിക്കടാ... " ന്ന് പറയ്!
ഒരു കുറ്റ്വോം ചെയ്യാത്ത എന്നോട് പിണങ്ങി 

ഒരു മൂലയ്ക്ക് പോയി ടെക്സ്റ്റ് ബുക്കും വായിച്ചിരിക്കുമ്പോ
അറിയാതെ പോലെ വന്നൊരു ചവിട്ട് തന്ന് 

കനത്തിലൊരു "സോറി" കേട്ടാൽ 
ചിരിച്ചാ മതി.
ഒന്നും വായിക്കാനില്ലാതെ, ചുവരിലെട്ടിച്ച റാങ്ക് ലിസ്റ്റ് നോക്കി 

ഒന്നും മിണ്ടാതെ ചേർന്ന് നിക്കുമ്പോ
പോകാൻ മടിച്ചാ മതി!
കഥ പറയാൻ പറഞ്ഞാൽ 

എക്സാമൊക്കെ കഴിഞ്ഞ് പുറത്ത് പോകാമെന്ന്
വെറുതെ പ്ലാനുണ്ടാക്കിയാൽ മതി.
നിന്റെ കൂടെ നടക്കാനൊന്നും എന്നെ കിട്ടില്ലാട്ടോ , 
അതൊന്ന്വല്ല ഞാൻ പറയുന്നതും
വേറെയെന്നും വേണ്ടടോ...
ഇത്ര കഴിഞ്ഞിട്ടും രാത്രില്, മഴ പെയ്യുന്ന 

എന്റെ രണ്ടു മണി  വരെയുള്ളനേരത്തെ ,
നീ കട്ടെടുത്ത് കെണ്ടോവാറുള്ളത്
നീ അറിയണമെന്നുണ്ട്
അത് മാത്രം മതി.!!

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Anonymous comments are possible ;)

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സീസൺ

ഐ ലെഫ്റ്റ് ദ റൂം....

നീര്‍കുമിളകള്‍