ന്റെ കൃഷ്ണാ....



എപ്പോഴാണ് ഞാന്‍ കൃഷ്ണ ഭക്തനായത്?
ഓര്‍മയുള്ള കാലം മുതല്‍ “ന്റെ കൃഷ്ണാന്ന്‍...” വിളിക്കാറുണ്ട്.ഇടക്കാലത്ത് ഈശോയെ കൂട്ട് പിടിച്ചെങ്കിലും കൃഷ്ണന്‍ തന്നെയായിരിന്നു നമ്മടെ  മെയിന്‍.രണ്ടാളും ഉണ്ണികള്‍ ആയതുകൊണ്ടായരിക്കും രണ്ടാളെയും അങ്ങനെ വേറെ വേറെയൊന്നും കാണാറില്ല
ഒരമ്മയുള്ള കാലം മുതലേ അമ്മമ്മയും കൃഷ്ണ ഭക്തയാണ് അച്ഛാച്ചന്റെ കൈയും പിടിച്ച് വരുമ്പോ , വര്‍ഷങ്ങള്‍ക്ക് മുന്പ് ,കളരി ഭഗവതിയും മുതതപ്പനുമായിരുന്നു ആ ഒമ്പതാം ക്ലാസുകാരിയുടെ ദൈവങ്ങള്‍ അമ്മമ്മയുടെ ആകെയുള്ള കല്യാണ ഫോട്ടോയില്‍ വളരെ സുന്ദരിയാണ് കൌസല്യ.ഞാനും ചേച്ചിയും,പേരകുട്ടികളെല്ലാം വളര്‍ന്ന്‍ വലുതായ (അമ്മമ്മ പോറ്റി വണ്ണം വെപിച്ച )പാത്തിപലാത്തെ അച്ഛാച്ചന്റെ വീടിലേക്ക്‌ താമസം മാറിയതില്‍ പിന്നെയാണ് കൃഷ്ണന്‍ അമ്മമ്മയുടെ ഫേവരിറ്റ് ആയത്
(അച്ചാച്ഛന്റെ പേര് കൃഷ്ണന്‍ എന്നാണ് !!)
അമ്മമ്മയുടെ മൈഗ്രൈന്‍ എനിക്കാണ് കിട്ടിയത്,അതുപോലെ കൃഷ്ണനേയും.
എന്നെ എത്രയൊക്കെ അറിയുന്ന ആളായാലും ഞാന്‍ കൃഷ്ണനെ വിളിക്കുനത് കേട്ടിടുണ്ടാവില്ല (ഒരാള്‍ക്കറിയാം ആദ്യമായും അവസാനമായും ന്റെ ഡയറി വായിച്ചത് കൊണ്ടാണങ്ങനെ )എങ്ങനെയോ എപ്പോഴൊക്കെയോ ഒറ്റക്കായി ന്നൊക്കെ തോന്നുമ്പോ ന്റെ കൃഷ്ണാ ... ന്ന്‍
വിളിക്കും.സര്‍വകോടി ചരാചരങ്ങളെയും നോക്കുന്നെന്റെ കൂടെ ആള്‍ വന്ന്‍ എന്റെ കാര്യോം നോക്കിട്ട് പോവും.ചിലപോഴൊക്കെ കുറച്ച്കൂടെയിരിക്കും.

കൃഷ്ണ ഭക്ത ആയതു കൊണ്ട് പതിനാറായിരം കാമുകന്‍മാര്‍ വേണ്ടി വര്വോന്ന്‍ ചോദിച്ച ഒരു ദുരന്തം ഉണ്ടായിരുന്നു ന്റെ കൂട്ടുകാരികളില്‍ കൃഷ്നാന്ന്‍ ഇരുകവിളുകളുംമാറി തൊട്ടു വിളിക്കുന്ന കൃഷ്ണ   ഭക്തയെന്ന്‍
പേരിനര്‍ത്ഥം ഉള്ള വേറൊരുത്തി
വൈഷ്ണവ് .എത്രയോ ഓര്‍മ്മകള്‍ തന്ന്‍ വഴിയിലെവിടെയോ എല്ലാരേം വിട്ട പോയവന്‍.അഞ്ചു വര്ഷം മുഴുവന്‍ കൂടെ നടന്ന ചിരപിച്ച്ചിട്ട്.പിന്നിടങ്ങോട്ട് ഓര്‍മ്മകളിലൊക്കെ ഇത്തിരി നനവ് ബാക്കിയക്കിയവന്‍.....
അവനും ഒരു കൃഷ്ണ ഭക്തനായിരുന്നിരിക്കണം .
പലതും മറന്ന് പോയ കലങ്ങളില്‍, എനിക്ക് കിട്ടിയ ഒരു കൃഷ്നാവതാരമാണ് രാമന്‍.ശരിക്കും ഒരു കൃഷ്ണന്‍ ,ഒപ്പം തന്നെയുണ്ട്.
സ്നേഹിക്കുമ്പോ രാമനെ പോലെന്നൊക്കെയാ ഇപ്പൊ പറയാറ്
വേറൊരു ബൈബിള്‍ വിശ്വാസി ,അളിയന്‍ വേറെ ലെവല്‍ ആണ്
അങ്ങനെയൊരുപാട് പേര്‍ ...അവരെക്കുറിച്ച് പിന്നെ പറയാം.
അവരൊക്കെയാണ് ചില തിരിച്ചുവരവിന്റെ ചിന്തകള്‍ എനിക്ക് തരുന്നത്.

നമ്മളൊക്കെ വളര്‍ന്ന വീട്ടില്‍ ഒരു തേന്‍ മാവുണ്ടായിരുന്നു ,അതിനെ ചേര്‍ന്നൊരു മുല്ല വള്ളിയും.പുളിയുറുമ്പുകളുള്ള അതിന്റെ മുകളിലേക്ക് സാഹസികമായി തൂങ്ങി കയറാറുണ്ട്.വീടിനു ചായുന്നുവെന്ന്‍ പറഞ്ഞ ആ മാവ് മുറിച്ചു കളയുമ്പോ ഞങ്ങള്‍  ചെറുതാഴത്താണ്.
അതറിഞ്ഞ്,എനിക്ക് സങ്കടയെന്നറിഞ്ഞ്,ഫോണില്‍ വിളിച്ചു ചോദിക്കാറുണ്ട്
“ന്താടാ ഇന്റെ വേഷമെല്ലാം മാറീനോന്ന്‍.അച്ഛച്ചനും വിഷമം ഇണ്ട്


സിഗരറ്റു പാക്കറ്റും അതിന്റെ ഉള്ളിലെ സ്വര്‍ണ്ണ കടലാസ്സും കൊണ്ട് തവളകളെ ഉണ്ടാക്കി തരാറുണ്ട് .എന്നേം കൂട്ടി മുടി മുറിക്കാന്‍ പോവും.
വരുമ്പോ മഞ്ച് വാങ്ങി തരും.ഞാനും ചേച്ചിയും അച്ചാച്ചനുംകൂടി ഒരുപാട് സിനിമകള്‍ ഒരുമിച്ച് കണ്ട് തീര്‍ത്തിട്ടുണ്ട്.കുളികഴിഞ്ഞ് ഒപ്പം മുറിയിലെ കൃഷ്ണ വിഗ്രഹത്തിന്റെ അടുത്ത്  ഏറെ നേരം നില്‍ക്കേണ്ടി വരുമ്പോ കൃഷ്ണനെ നോക്കും ഇടം കണ്ണിട്ട് .ഒരുപാടു സംസാരിച്ചാണ് ആള്‍ സിനിമ കാണുക .ഫൈറ്റ് സീനുകളില്‍ “അടിയെടാ ....അടി നല്ലോണം കൊള്ളട്ടങ്ങനെ ന്നു” ആവേശം കൊള്ളും.ഇമോഷണല്‍സീനുകള്‍ അധികമൊന്നും ആളെ ടച്ച്‌ ചെയ്യാറില്ല.
കുറച്ച് വലുതായപ്പോ ഇപ്പോഴും ഒരുപാട് നോട്ടുകള്‍ തരും.അമ്പതും നൂറും അഞ്ഞൂറും വരെ കിട്ടാറുണ്ട്.മഞ്ച് വാങ്ങിതെരുമ്പോ അമ്മ പറയും ങ്ങളെന്തിനാച്ചാ പിള്ളേര്‍ക്ക് ഇതെല്ലം വാങ്ങി കൊട്ക്ക്ന്ന്‍ അത്ര നല്ലേ ഒന്ന്വല്ല”
ഇങ്ങക്കോ വാങ്ങി തെരാന്‍  കൈഞ്ഞില ന്ന്‍ പറഞ്ഞ ചിരി ആയിരിക്കും മറുപടി
ഓര്‍മകളിനിയും ഉണ്ട്.രാഷ്ട്രീയം,നാട്ടുകാര്യം,യാത്ര,രണ്ടാമത്തെ മാമന്റെ പ്രണയം
ഇതിലൊക്കെ അച്ഛച്ഛന്റെ സമീപനം ഇപ്പ ആലോചിക്കുമ്പോ എന്തെല്ലോ തിരിച്ചറിയാന്‍ സാധിക്കുന്നുണ്ട്
അച്ഛാച്ചന്‍ മരിച്ചിട്ട് നാല് വര്‍ഷം കഴിഞ്ഞു .അറിഞ്ഞപ്പോ അമ്മമ്മയെയാണ് ആദ്യം ഓര്‍മ വന്നത്.പിന്നെയോക്കയും ഓരോര്മ്മയിലയ്മയാണ്
മാമന്റെ വീടുകൂടിനു അച്ചാച്ചന്‍ ഇണ്ടായിരുന്നില്ല.പഴയ വീടിന്റെ തൊട്ടടുത്താണ്
വീടിന്റെ പേര് കൃഷണ.നമ്മള്‍ടെ,അച്ഛച്ചാന്റെ വീട്ടില്‍ നിന്ന്‍,പുതിയ വീട്ടിലേക്ക് ഇറങ്ങുമ്പോ അമ്മമ്മ അച്ചാച്ചന്റെ ഫോട്ടോയും നോക്കി ഒട്ടു നേരമവിടെ നിന്നു.അവിടെ നിന്ന്‍ എല്ലാരിലെക്കും ആ മൌനമിങ്ങനെ പടര്‍ന്ന്‍ കയറി പോയി...
പെട്ടന്ന്‍ കളി ചിരികളിലെക്ക് തിരിച്ചു വന്നെങ്കിലും ഞാനതിടയ്കിടെ ഓര്‍ക്കാറുണ്ട്.വലിയൊരു വിരഹം തന്നെയാണ് കൃഷ്ണന്‍ അവിടെ യുണ്ടാക്കിയത്
(അമ്മമ്മേ ലൈഫ് ബോയ്‌ സോപ്പ് )

മാമാനാണ് ഞങ്ങളെ ,ന്നേം ഏച്ചിനേം,വയനാട്ടില്‍ ഉള്ളപ്പോ ചെര്‍പ്പത്തില്‍ കൊറേ നോക്കി വണ്ണം വെപ്പിച്ചത് ,ഒക്കെ മറന്നു പൊയ് ഞാന്‍.
സാരല്യ ഇനി ഓര്‍മിചെടുത്തോളാം.
എല്ലാരും എവിടെയൊക്കെയോ പോകുന്നു ഗള്‍ഫ്‌ ,കുവൈത്ത്,ബംഗ്ലൂര്‍, അങ്ങനെയങ്ങനെ...ന്തിനാ ഇങ്ങനെയൊക്കെ ?
നമ്മളെയൊക്കെ കുട്ടിക്കാലം നാട്ടിലിങ്ങനെ ഒഴുകി നടന്ന് ഓര്‍മ്മകള്‍ ഏറെ പൊടിമണ്ണും കൂട്ടി തന്ന കാലങ്ങള്‍ എല്ലാ കുഞ്ഞി പിള്ളേര്‍ക്കും കൊടുക്കണ്ടേ ?
ഞാനും എവിടെയൊക്കെയോ ആയിപോയി .ഇക്കഴിഞ്ഞ ശ്രീകൃഷ്ണ ജയന്തിക്ക് കൃഷ്ണന്‍ വന്ന് ന്നോട് ചോദിക്യാ “ന്താടോ നമ്മളെയൊക്കെ മറന്നു പോയോന്ന്‍” ഞാനെന്താ പറയ്വാ .
നീയും ഇവിടൊക്കെ വിട്ട് പോവ്വാണോ ന്നൊക്കെ
ഞാന്‍ പറഞ്ഞു “ന്റെ കൃഷ്ണാ...ഞാനെവിടെ പോകാനാ..?ഈ പോക്കുകളൊക്കെ തിരിച്ചുവരവുകള്‍ക്ക് വേണ്ടി ഉള്ളതല്ലേ
തിരിച്ചറിവുകള്‍ വരാന്‍ വേണ്ടിയിട്ടുള്ളത്..!”
പുള്ളി പിന്നെ ഒന്നും മിണ്ടാതെ എഴുന്നേറ്റ് പോയി
ആരുടേം ഉള്ളില്‍ നന്മ,സ്നേഹം ഇതൊന്നും കുറഞ്ഞു പോവുന്നോണ്ടോന്നും അല്ല.അവര് മറന്നു പോവുന്നതാ.എന്തൊക്കയോ കൊണ്ട് അങ്ങട് മറക്കും .
ചില ഒരമകള്‍ അങ്ങനെയാണ് എത്ര അടക്കി പിടിച്ചാലും മറക്കരുതെന്ന് കൊതിച്ചാലും പോവും.
താല്കാലികമാണ്.അത് തിരിച്ചു വരും വരാണ്ടെവിടെ പോകാനാ...
ഓര്‍മിക്കണംന്ന്‍ ഓര്‍മ്മ വരുമ്പോ , നിങ്ങളും സമയം കിട്ടുമ്പോ ഫോണിലേക്ക് നോക്കി നോക്കി ബോര്‍ അടിക്കുമ്പോ ,ടി വി ക്ക് മുന്നിലെ അശരീരികള്‍ വിരസമാവുമ്പോ ഒറ്റക്കയിന്നൊക്കെ തോന്നുമ്പോ പുറത്തിറങ്ങി ആകശത്തേക്ക് നോക്ക്
അപ്പൊ കൃഷ്ണനെ കാണാം .കുറച്ച് സംസാരിക്ക് .
ന്റെ കൃഷ്നാന്ന്‍ വിളിച്ചാ

നിന്റെയവും,നമ്മുടെയാവും സാക്ഷാല്‍ ശ്രീ കൃഷ്ണന്‍


കുറിപ്പ് :
ആത്മീയതയുടെ എട്ടാം അവസ്ഥയായ ദൈവാവസ്ഥയിൽ സ്ഥിതി ചെയ്യുന്ന
ശ്രീകൃഷ്ണൻ ആത്മീയതയിലെ ആറാം അവസ്ഥയിലുള്ള മഹാവിഷ്ണുവിനേക്കാളും
എത്രയോ ഉയർന്ന  തലത്തിലാണുള്ളത് .
സാധാരണ മനുഷ്യരുടെ ഒരു കല മാത്രമാണ് പൂർണത പ്രാപിച്ചിരിക്കുന്നത് എന്നാൽ ശ്രീകൃഷ്ണന്റെ 16000 ത്തോളംമസ്തിഷ്ക്ക കലകളാണ് പൂർണതയിലെത്തിയിരിക്കുന്നത് .
16000 മസ്തിഷ്ക്ക കലകൾ + 8 ആം ആത്മീയ അവസ്ഥ= 16008
  

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സീസൺ

എടോ ഹരിപ്രിയേ...

നീര്‍കുമിളകള്‍